![]() |
A Malayalam short story |
| -അവൾ ക്ലോക്കിലേക്ക് നോക്കി ,ഇപ്പഴും വിശ്രമത്തിലാണ് .ഏറെ നേരം വെയിലത്തു വച്ചു ,ബാറ്ററിയും മാറ്റി ...അനക്കമില്ല .നല്ല പഴക്കമില്ലേ വര്ഷം ഏറെയായില്ലേ ഈ ചുവരിൽ നിർത്താതെ ഇങ്ങനെ ..... "എന്താ നീയിങ്ങനെ ക്ലോക്കിലേക്ക് നോക്കുന്നത് ..?" അവന്റെ ചോദ്യത്തിനു മുന്നിൽ അവൾ ഒരു നിമിഷം പകച്ചു നിന്നു. ചോദിച്ചതെന്തെന്ന് മനസ്സിലാവാത്തതിനാൽ ഒരു ചെറു തരിപ്പോടെ അവനെ നോക്കി . " ഇത് പഴയതല്ലേ ഇനി ഇതുകൊണ്ട് വലിയ ഉപയോഗമൊന്നും ഇല്ല ഞാൻ പുതിയത് വാങ്ങാം .." അവൾ ഇടംകണ്ണ് കൊണ്ട് ക്ലോക്കിലേക്ക് ഉറ്റു നോക്കി ..ആ ക്ലോക്ക് വീണ്ടും ശബ്ദമുയർത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു ..... |